ജുഡീഷ്യല്‍ നിയമന ഭേദഗതി ബില്‍: ഹര്‍ജി സുപ്രീം കോടതി നിരസിച്ചു
ന്യുഡല്‍ഹി: ജഡ്ജിമാരുടെ നിയമനം കൊളീജിയത്തിനു പകരം ജുഡീഷ്യല്‍ കമ്മിഷനെ ഏല്‍പ്പിക്കാനുള്ള ജുഡീഷ്യല്‍ നിയമന ഭേദഗതി ബില്‍ ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. പരാതികള്‍ അപക്വമാണെന്ന് കണ്ടെത്തിയ കോടതി പരാതിക്കാര്‍ക്ക് വേണമെങ്കില്‍ മറ്റൊരു ഘട്ടത്തില്‍ കോടതിയെ സമീപിക്കാമെന്നും നിര്‍ദേശിച്ചു....
Read Moreപ്ലസ് ടു; യുവമോര്‍ച്ചയുടെ സെക്രട്ടേറിയേറ്റ് മാര്‍ച്ച് അക്രമാസക്‌തം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു
തിരുവനന്തപുരം : പ്ലസ് ടു വിഷയത്തില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ച് അക്രമാസക്‌തമായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വിദ്യാഭ്യാസ മന്ത്രി പി.കെ അബ്‌ദുറബ്ബും രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്....
Read Moreഗാഡ്‌ഗിലില്‍ വീണ്ടും ഒഴുക്കന്‍ മട്ട്: കേന്ദ്രത്തിന് ഹരിത ട്രിബ്യൂണലിന്റെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ വ്യക്‌തതയില്ലെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍. ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിനെ കുറിച്ചുളള നിലപാട് പരാമര്‍ശിക്കാതെ നല്‍കിയ സത്യവാങ്ങ്‌മൂലം ട്രിബ്യൂണല്‍ തളളി. ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിനെ കുറിച്ച പരാമര്‍ശിക്കാതെയുളള സത്യവാങ്‌മൂലമാണ് കേന്ദ്രം സമര്‍പ്പിച്ചത്....
Read Moreമദ്യനയം; കോടതി വിധിയെ വിമര്‍ശിച്ചിട്ടില്ല; വീഞ്ഞില്‍ തീരുമാനം സഭയുടേത്
തിരുവനന്തപുരം : സംസ്‌ഥാനത്തെ മദ്യനയം സംബന്ധിച്ച ഹൈക്കോടതിവിധിയെ കുറിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. താന്‍ വിമര്‍ശിച്ചത് എജിയെ മാത്രമാണ്. തെറ്റുകണ്ടാല്‍ വിമര്‍ശിക്കുന്നത് തന്റെ ശീലമാണ്. അത് ഇനിയും തുടരും. സംസ്ഥാനത്ത് മദ്യദുരന്തത്തിന് സാധ്യതയുണ്ടെന്ന സൂചന ലഭിച്ചിരുന്നു....
Read Moreഡല്‍ഹി കോണാട്ട് പ്ലേസില്‍ വന്‍ അഗ്നിബാധ
ന്യുഡല്‍ഹി: ഡല്‍ഹിയിലെ ഹൃദയഭാഗത്തുള്ള കോണാട്ട് പ്ലേസില്‍ വന്‍ അഗ്നിബാധ. രാവിലെ എട്ടുമണിയോടെ ആരംഭിച്ച തീപിടുത്തം നിയന്ത്രിക്കാന്‍ അഗ്നിശമന സേനയുടെ 20 യൂണിറ്റ് തീവ്ര പരിശ്രമം നടത്തുകയാണ്. കെട്ടിടത്തിനുള്ളില്‍ ആരെങ്കിലും പെട്ടിട്ടുണ്ടോയെന്ന് വ്യക്തമല്ല. കെട്ടിടത്തിലെ രാമ ബ്ലോക്കിലാണ് തീപിടുത്തമുണ്ടായതെന്ന് അഗ്നിശമന വിഭാഗം അറിയിച്ചു. ...
Read Moreഅറ്റകുറ്റപ്പണി വൈകുന്നു; കെഎംആര്‍എല്ലിനെതിരെ കലക്ടര്‍
കൊച്ചി: നഗരത്തില്‍ മെട്രോ നിര്‍മ്മാണം പുരോഗമിക്കുന്ന ഭാഗങ്ങളിലെ തകര്‍ന്ന റോഡുകളിലെ അറ്റകുറ്റപ്പണി വൈകുന്നതില്‍ കെഎംആര്‍എല്ലിനെതിരെ ശക്തമായ നടപടിയുമായി ജില്ലാ കലക്ടര്‍ എം.ജി രാജമാണിക്യം. അറ്റകുറ്റപ്പണി പതിനഞ്ചു ദിവസത്തിനകം പൂര്‍ത്തിയാക്കണം. കുഴിയടയ്ക്കല്‍ വൈകിയാല്‍ നിര്‍മ്മാണ ചുമതല കെഎംആര്‍എല്ലില്‍ നിന്ന് ഏറ്റെടുത്ത് സ്വതന്ത്ര ഏജന്‍സിയെ ഏല്‍പ്പിക്കും....
Read Moreലാലു പ്രസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മുംബൈ: ബിഹാറില്‍ പത്തുസീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് വൈദ്യപരിശോധനയ്ക്കായി മുംബൈയിലെ ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടിലാണ് ലാലുവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്....
Read Moreലാലു-നീതീഷ് കൂട്ടുകെട്ടിന്റെ വിധി ഇന്നറിയാം: 18 ഇടങ്ങളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു
ന്യൂഡല്‍ഹി/പട്‌ന: നാലു സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് വ്യക്തമാകും. പതിനെട്ട് മണ്ഡലങ്ങളില്‍ രണ്ടിടങ്ങളില്‍ ഫലം പ്രഖ്യാപിച്ചു. കര്‍ണാടകയിലെ ബെല്ലാരിയിലും പഞ്ചാബിലെ പട്യാലയിലും കോണ്‍ഗ്രസ് വിജയിച്ചു....
Read Moreകടുത്ത യുദ്ധത്തെ നേരിടാന്‍ ഇന്ത്യക്ക് ആയുധമില്ല?
ന്യൂഡല്‍ഹി: ഇന്ത്യക്ക് കടുത്ത യുദ്ധത്തെ നേരിടാനുളള ആയുധസന്നാഹമില്ലെന്ന് റിപ്പോര്‍ട്ട്. കടുത്ത യുദ്ധം ആരംഭിച്ചാല്‍ രാജ്യത്തിന് 20 ദിവസത്തിലധികം പിടിച്ചുനില്‍ക്കാനാവില്ലെന്നാണ് ഒരു ദേശീയ മാധ്യമം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്....
Read Moreബിഎസ്എഫിന്റെ 35 പോസ്റ്റുകളില്‍ പാക് വെടിവയ്പ്; രണ്ടു പേര്‍ക്ക് പരുക്ക്
ജമ്മു: ജമ്മു കാശ്മീരില്‍ വീണ്ടും പാകിസ്താന്റെ പ്രകോപനം. അതിര്‍ത്തിയിലെ 35 സൈനിക പോസ്റ്റുകള്‍ക്കു നേരെയാണ് പാകിസ്താന്റെ ഭാഗത്തുനിന്ന് പ്രകോപനമില്ലാതെ വെടിവയ്പുണ്ടായത്. കനത്ത മോട്ടോര്‍ ഷെല്ലുകളും യന്ത്രത്തോക്കുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. രാംഘട്ട്, അര്‍ണിയ, ആര്‍.എസ് പുര, കനാചക് സെക്ടറുകളിലെ ബിഎസ്എഫ് പോസ്റ്റുകള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്....
No comments:
Post a Comment